Tuesday, June 2, 2009

chat.............

അപരിചിതമായ ആ ബസ്‌ സ്റ്റോപ്പ്‌ എന്നെ തുറിച്ചു നോക്കുന്നുണ്ടോ ? കുറെ നേരം ഞാന്‍ നോക്കി നിന്നപ്പോള്‍ അങ്ങനെ തോന്നി. വല്ലപ്പോഴും മാത്രം ബസ്‌ എത്തുന്ന ഈ വഴിയില്‍ ബസ്‌സ്റ്റോപ്പ്‌ ഒരു അലങ്കാരത്തിനു മാത്രമാണന്ന് എനിക്ക് തോന്നി. കാരണം സമയം കുറെ കടന്നു പോയിട്ടും ആരും അവിടേക്ക് വന്നില്ല. ഞാന്‍ എന്‍റെ മൊബൈല്‍ ഫോണും പിടിച്ചു കൊളും പ്രതീക്ഷിച്ചു കാത്തിരുന്നു. മൊബൈല്‍ പല തവണ ചിലച്ചിട്ടും അവളുടെ വിളി മാത്രം എത്തിയില്ല. മെയില്‍ ചാറ്റ് രൂമിലെആ പെണ്ണിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെയായി..എങ്കിലും അവള്‍ എത്തുമെന്ന് തന്നെ എന്‍റെ മനസ്‌ പറഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞു എനിക്ക് മനസിലായി കാത്തിരിപ്പു വിഫലമായിരുന്നു എന്ന്.. രണ്ടു കമ്പ്യൂട്ടര്‍ മുന്പിലിരുന്നു മണിക്കൂറുകള്‍ ചാറ്റ് ചെയ്തിട്ടും " അവളെ " എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല... അവള്‍ മൊബൈല്‍ നമ്പര്‍ തന്നിരുന്നേല്‍ ഒന്ന് വിളിക്കുമെന്കിലും ചെയ്യാമായിരുന്നു..... പക്ഷെ മിടുക്കിയായ അവള്‍ എന്‍റെ നമ്പര്‍ വാങ്ങിയതല്ലാതെ എനിക്ക് നമ്പര്‍ തന്നില്ല..വിവര സാങ്കേതിക വിദ്യയുടെ കപട മുഖം അണിഞ്ഞ ആ വ്യക്തിയെ പിന്നെ ചാറ്റ് രൂമിലെ ആ പഴയ പേരില്‍ കാണാനേ പറ്റിയില്ലാ..." അവള്‍ " മറ്റൊരു നാമവും ധരിച്ചു മറ്റാരെയോ പട്ടിക്കുമായിരിക്കാം..... അനുഭവം തന്നെ ഗുരു അല്ലാതെന്താ..

8 comments:

  1. kapadatha ariyatha ente suhruthe,ninnile ninne manasilakkiya aa penkutty chodichath verum oru mobile number matram,kurachu panam aayirunnengil........?pandu aaro paranjathu pole("orale orikkalum,kure aalukare kure kalathekkum pattikkam,yennal yellavareyum yella kalathekkum pattikkan kazhiyilla")take care...............
    swantham suhruth

    ReplyDelete
  2. chat room sundari pattikkumennu enikku pande ariyamayirunnu!!!!!enthayalum sundarimare sukshikkuka!!!!!!!!haha

    ReplyDelete
  3. മോനേ....ഭാഷ എന്ന മാധ്യമത്തെ ഇത്ര ഭംഗിയായി കൈകാര്യം ചെയ്യുവാന്‍ ഈശ്വരന്‍ തന്ന കഴിവിനെ പ്രയോജനപ്പെടുത്തുന്നതില്‍ 100 ശതമാനം വിജയം കൈവരിച്ചതില്‍ അമ്മ അതീവ സന്തുഷ്ടയാണ്‌...ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു...ഭാവുകങ്ങള്‍ നേരുന്നു....

    ReplyDelete
  4. anubavathil ninnum padikkanam athiluda vijayikkan sramikkanam ettanu enta bavukankal.

    ReplyDelete
  5. ചെറിയ കഥകള്‍ , മനോഹരമായിരിക്കുന്നു........
    ഇനിയും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു
    ദീപുപ്രദീപ്‌

    ReplyDelete
  6. ഉള്ളുലയ്ക്കുന്ന ഭാഷ. best wishes

    ReplyDelete
  7. നന്നായിറ്റുന്ദു ഷെഫിൻ keeo it up

    ReplyDelete