Wednesday, March 26, 2014

ലൈക്ക്

ജീവിതമെന്ന പുസ്തകത്തില്‍ നിനക്ക് കിട്ടിയ ലൈക്ക് എത്ര? സൗഹൃദങ്ങളുടെ താഴ്‌വാരങ്ങളില്‍ നീ എത്ര ഷെയര്‍ ചെയ്തു.? കമന്റുകള്‍ നീ നല്‍കിയത് ഓര്‍മ്മകളുടെ ടൈംലൈനിലോ? ഒരിക്കല്‍ നീ ബ്‌ളേക്ക് ചെയ്തു ഓടിയൊളിച്ചത്..... നിത്യതയിലേക്കോ?

Wednesday, June 12, 2013

ഏകാന്തത

ഏകാന്തതയുടെ തണുപ്പില്‍ പ്രതീക്ഷയുടെ ചൂടും പ്രണയത്തിന്റെ നഷ്ടവും കൂടിക്കുഴയുന്നു ഏകാന്തമാം മനസില്‍ ഓര്‍മ്മകളുടെ ആരവങ്ങള്‍ ആര്‍പ്പു വിളിക്കുന്നു. വിരഹത്തിന്റെ ചുവപ്പ് ഓര്‍മ്മ പുഷ്പങ്ങള്‍ക്ക് ഊര്‍ജ്ജം വിതറുന്നു. മനസിലെ രൂപം പടി വാതില്‍ കടന്നു വരുമെന്ന പാഴ്ക്കിനാവ്... ഒരു നാള്‍ ഈ പടി കടന്നെത്തുമ്പോള്‍ മനസിലെ പനിനീര്‍പ്പൂവ് നിശബ്ദമായ ശരീരത്തില്‍ തണുപ്പിന്റെ ഓരംപറ്റി ചേര്‍ന്നിരിക്കാം

Sunday, May 26, 2013

ഇനി വിട... എവിടേക്കെന്നറിയാതെ അറിയാത്ത ലോകത്ത് അപരിചിതന്റെ മുഖം മൂടി അണിഞ്ഞു അറിയുന്ന കഥകള്‍ അറിയാതെയാക്കി ഒരു യാത്ര പോകുവാന്‍ വെമ്പുന്ന മനസിന് ഊര്‍ജ്ജം നല്‍കാന്‍ ഒരു നിമിഷം ഇവിടെ തങ്ങട്ടെ... മനസ്സിന്റെ നോവുകള്‍ വിങ്ങലായ് മാറുമ്പോള്‍ ഓര്‍മ്മകള്‍ കുഴിച്ചിട്ട ഈ കുഴിമാടത്തില്‍ ഒരു നിമിഷം മാത്രം എവിടെയോ പോകുവാന്‍ വിതുമ്പുന്ന മനസ്സിന്‍ ഒരല്പനേരം വിശ്രമം അവിടെയല്ലോ എന്‍ മനസ്സിലെ മോഹങ്ങള്‍ ഒരുനാള്‍ ഞാന്‍ കുഴിച്ചു മൂടിയതും ആരു മറിയാത്ത മോഹങ്ങള്‍ അവള്‍ക്കായി തീറു നല്‍കി യാത്ര ചോദിക്കുന്നു. ഇനി വരുമോ തിരികെ എന്നുള്ള പിന്‍ വിളി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. മിണ്ടുവാന്‍ കഴിയാതെ മണ്ണിനെ പുല്‍കിയ അവള്‍ എങ്ങനെ പിന്‍വിളിയായി എത്തും.... കണ്ണീരിന്‍ നനവു മാത്രം കൂട്ടിന് കൂട്ടി ദിക്കറിയാതെ ഓര്‍മ്മകള്‍ മാത്രം സമ്പാദ്യമാക്കി ഒരു യാത്ര.....
പരസ്പരം പറഞ്ഞുതീരാത്ത രണ്ട് മൌനങ്ങളാണ് നമ്മള്‍ വാക്കുകളുടെ ഒറ്റപ്പെട്ട തുരുത്തുകളില്‍ തങ്ങളില്‍ നോക്കിയിരിക്കുന്നവര്‍ പ്രണയം ജ്വലിക്കുന്ന നിന്‍റെ കണ്ണുകളോടു മറുപടിയില്ലെനിക്ക് എന്‍റെ ഹൃദയത്തിലൊരു കഴുമരം ഒരുങ്ങുന്നു നിന്‍റെ കണ്ണുകളും എന്‍റെ മൌനവും ചേര്‍ന്ന് എന്നെ തൂക്കിലേറ്റുന്നു മൌനം മാത്രം നമുക്കിടയില്‍ ജീവിക്കുന്നു

Tuesday, June 2, 2009

chat.............

അപരിചിതമായ ആ ബസ്‌ സ്റ്റോപ്പ്‌ എന്നെ തുറിച്ചു നോക്കുന്നുണ്ടോ ? കുറെ നേരം ഞാന്‍ നോക്കി നിന്നപ്പോള്‍ അങ്ങനെ തോന്നി. വല്ലപ്പോഴും മാത്രം ബസ്‌ എത്തുന്ന ഈ വഴിയില്‍ ബസ്‌സ്റ്റോപ്പ്‌ ഒരു അലങ്കാരത്തിനു മാത്രമാണന്ന് എനിക്ക് തോന്നി. കാരണം സമയം കുറെ കടന്നു പോയിട്ടും ആരും അവിടേക്ക് വന്നില്ല. ഞാന്‍ എന്‍റെ മൊബൈല്‍ ഫോണും പിടിച്ചു കൊളും പ്രതീക്ഷിച്ചു കാത്തിരുന്നു. മൊബൈല്‍ പല തവണ ചിലച്ചിട്ടും അവളുടെ വിളി മാത്രം എത്തിയില്ല. മെയില്‍ ചാറ്റ് രൂമിലെആ പെണ്ണിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെയായി..എങ്കിലും അവള്‍ എത്തുമെന്ന് തന്നെ എന്‍റെ മനസ്‌ പറഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞു എനിക്ക് മനസിലായി കാത്തിരിപ്പു വിഫലമായിരുന്നു എന്ന്.. രണ്ടു കമ്പ്യൂട്ടര്‍ മുന്പിലിരുന്നു മണിക്കൂറുകള്‍ ചാറ്റ് ചെയ്തിട്ടും " അവളെ " എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല... അവള്‍ മൊബൈല്‍ നമ്പര്‍ തന്നിരുന്നേല്‍ ഒന്ന് വിളിക്കുമെന്കിലും ചെയ്യാമായിരുന്നു..... പക്ഷെ മിടുക്കിയായ അവള്‍ എന്‍റെ നമ്പര്‍ വാങ്ങിയതല്ലാതെ എനിക്ക് നമ്പര്‍ തന്നില്ല..വിവര സാങ്കേതിക വിദ്യയുടെ കപട മുഖം അണിഞ്ഞ ആ വ്യക്തിയെ പിന്നെ ചാറ്റ് രൂമിലെ ആ പഴയ പേരില്‍ കാണാനേ പറ്റിയില്ലാ..." അവള്‍ " മറ്റൊരു നാമവും ധരിച്ചു മറ്റാരെയോ പട്ടിക്കുമായിരിക്കാം..... അനുഭവം തന്നെ ഗുരു അല്ലാതെന്താ..

Monday, May 25, 2009

pranayam only love... pyar.......

സ്നേഹത്തിന്റെ പര്യായമാണ് പ്രണയം.പ്രണയമെന്ന വാക്ക്‌ ആദ്യം കേള്‍കുന്നത് ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോഴാണ്.... മലയാളം ക്ലാസ്സുകളില്‍ കവിതകള്‍ക്കിടയില്‍ പ്രണയമെന്ന പദം കേള്‍ക്കുമ്പോള്‍ ഞാന്‍ സഹപാഠികളെ ഒളികണ്ണിട്ടു നോക്കുമായിരുന്നു.. എന്നിരുന്നാലും എന്‍റെ ആദ്യ പ്രണയം തികഞ്ഞ ഒരു പരാജയമായിരുന്നു. (ഈ പ്രണയം ഇന്നും മനസ്സില്‍ ഞാന്‍ സൂക്ഷിക്കുന്നു ).അതിന്‍റെ ഉത്തരവാതി ഞാന്‍ തന്നെ കാരണം തിരക്കി മുന്നോട്ടു പോകുമ്പൊള്‍ ഉത്തരവും കിട്ടും. ഞാന്‍ എന്‍റെ ചെറുപ്രായത്തില്‍ ഹൃദയത്തില്‍ പ്രതിഷ്ഠ നടത്തിയ ആ പെണ്‍കുട്ടിക്ക് എന്നെ ഇഷ്ടമല്ല. അത്ര തന്നെ. അന്ന് മുതലായിരിക്കാം പ്രണയം എന്ന വാക്കിനേയുംവികാരത്തെയും ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയത്. ആദ്യ പ്രണയ പരാജയം പിന്നീട് എനിക്കു പ്രണയ ലോകത്തിലേക്കുള്ള വിജയ വാതിലാണ് തുറന്നിട്ടു തന്നത്. ഇന്നും ഞാന്‍ ഈ വാതിലിലൂടെ മുന്നോട്ടു പ്രയാണം നടത്തുന്നു പെയ്തൊഴിയാത്ത മഴ പോലെ എന്‍റെ മനസ്സിനുള്ളില്‍ ഇപ്പഴും പ്രണയം പെയ്തു കൊണ്ടിരിക്കുകയാണ്. ഒരിക്കലും തോരാത്ത കര്‍ക്കിടക മഴ പോലെ.................